Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intense Heat

ക​ടു​ത്ത ചൂ​ടി​ൽ കേ​ര​ളം വെ​ന്തു​രു​കു​ന്നു; പാ​ല​ക്കാ​ട് ഓ​ട്ടോ​റി​ക്ഷ​യു​ടെ ഗ്ലാ​സ് പൊ​ട്ടി​ത്തെ​റി​ച്ചു

പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ൽ ചൂ​ട് അ​സ​ഹ​നീ​യ​മാ​യി തു​ട​രു​ന്ന​തി​നി​ടെ പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ ഗ്ലാ​സ് ക​ടു​ത്ത ചൂ​ടി​ൽ പൊ​ട്ടി​ത്തെ​റി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​പ്പ​ടി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന പു​തി​യ ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ​വ​ശ​ത്തെ ചി​ല്ലാ​ണ് ത​ക​ർ​ന്ന​ത്.

കോ​ട​തി​പ്പ​ടി​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ ഗ്ലാ​സ് പെ​ട്ടെ​ന്ന് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ചി​ല്ല് തെ​റി​ച്ചു വീ​ണ് ഡ്രൈ​വ​ർ ജം​ഷീ​റി​ന്‍റെ കാ​ലി​ന് നി​സാ​ര പ​രി​ക്കേ​റ്റു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

വ​യ​നാ​ടും ഇ​ടു​ക്കി​യും ഒ​ഴി​കെ​യു​ള്ള 12 ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ ശ​രാ​ശ​രി പ​ക​ൽ താ​പ​നി​ല 37 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും മു​ക​ളി​ലാ​ണ്. ചൂ​ട് തു​ട​രു​ന്ന​തി​നി​ടെ ത​ന്നെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഇ​ന്ന് നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് പ​ല​യി​ട​ത്തും നി​ല​നി​ൽ​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ടു​ത്ത ചൂ​ട് തു​ട​രു​മെ​ന്ന​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Latest News

Corehub Up